ഭോപാലിൽ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ ലീ​ഡ് ചെ​യ്യു​ന്നു

single-img
23 May 2019

ബി​ജെ​പി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​യ ഭോ​പ്പാ​ലി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ ലീ​ഡ് ചെ​യ്യു​ന്നു. മു​പ്പ​തു​വ​ർ​ഷ​മാ​യി ബി​ജെ​പി മാ​ത്ര​മാ​ണ് ഭോ​പ്പാ​ലി​ൽ ജ​യി​ച്ചു​വ​രു​ന്ന​ത്. ഇ​ത്ത​വ​ണ ഇ​വി​ടെ കോ​ണ്‍​ഗ്ര​സി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത് മു​ൻ മു​ഖ്യ​മ​ന്ത്രി ദി​ഗ്വി​ജ​യ് സിം​ഗ് ആ​ണ്.

2014-ൽ ​ബി​ജെ​പി​യു​ടെ അ​ശോ​ക് സ​ഞ്ജാ​റാ​ണ് വി​ജ​യി​ച്ച​ത്. മൂ​ന്നു ല​ക്ഷ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു വി​ജ​യം. കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ജ​പു​ത്ര മു​ഖ​വും ബി​ജെ​പി​യു​ടെ തീ​വ്ര​ഹി​ന്ദു​ത്വ മു​ഖ​വു​മാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. മാ​ലെ​ഗാ​വ് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സി​ൽ വി​മു​ക്ത​യാ​ക്ക​പ്പെ​ട്ട പ്ര​ജ്ഞ മ​റ്റൊ​രു കേ​സി​ൽ ജാ​മ്യ​ത്തി​ലാ​ണ്.