സിപിഎമ്മിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ച് പരിഹരിക്കുമെന്ന് പോളിറ്റ് ബ്യൂറോ

single-img
23 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംഭവിച്ച തിരിച്ചടിയുടെ കാരണങ്ങള്‍ പഠിച്ച് തിരുത്തുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. മതേതര ജനാധിപത്യ രാജ്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നേരെ വലിയ വെല്ലുവിളികള്‍ ഉയരുകയാണ് എന്ന് പിബി അഭിപ്രായപ്പെട്ടു.

സിപിഎമ്മിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി. ഭാവിയില്‍ ഉയരുന്ന വെല്ലുവിളികളെ വിവിധ ജനവിഭാഗങ്ങള്‍ ഒന്നിച്ച് നേരിടണമെന്നും സിപിഎം പിബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.