പത്തനംതിട്ടയില്‍ മല്‍സരം യുഡിഎഫും ബിജെപിയും തമ്മില്‍; സ്വന്തം മണ്ഡലമായ ആറന്‍മുളയില്‍ പോലും വീണാ ജോര്‍ജ് പിന്നിലായി: ശ്രീകണ്ഠന് വന്‍ ലീഡ്

single-img
23 May 2019

പത്തനംതിട്ടയില്‍ മല്‍സരം യുഡിഎഫും ബിജെപിയും തമ്മില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് സ്വന്തം മണ്ഡലമായ ആറന്‍മുളയില്‍ പോലും പിന്നിലായി. ഇതുവരെയുള്ള വോട്ടെണ്ണല്‍ ഘട്ടത്തില്‍ ഒരിക്കല്‍ പോലും എല്‍ഡിഎഫിന് മുന്നിലെത്താനായില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വമ്പിച്ച ലീഡ് നിലനിര്‍ത്തി മുന്നേറുന്ന കാഴ്ചയാണ് വ്യക്തമാകുന്നത്. ശബരിമല വിഷയം സജീവ ചര്‍ച്ചയായ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് വലിയ തിരിച്ചടിയാണ് നേരിടുന്നത്.

അതിനിടെ, വ്യക്തമായ മേധാവിത്വം ആദ്യം മുതല്‍ നിലനിര്‍ത്തുന്ന ബിജെപി ഒറ്റയ്ക്ക് രാജ്യം ഭരിക്കാനാവുന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. നിലവിലെ ലീഡ് നില ഇങ്ങനെ

എന്‍ഡിഎ : 300
യുപിഎ : 118
എസ്.പി + : 17
മറ്റുള്ളവര്‍ : 96

യുപിയിലും ബിഹാറിലും മഹാസഖ്യത്തിന് വന്‍ തകര്‍ച്ച. യുപിയില്‍ 65 സീറ്റുകളിലും എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു. എസ്.പി സഖ്യത്തിന് ഇവിടെ 14 സീറ്റുകളില്‍ മാത്രമാണ് ലീഡ്. ബിഹാറില്‍ 29 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്

ശശി തരൂര്‍ ലീഡ് കൂട്ടുന്നു

തിരുവന്തപുരത്ത് ശശി തരൂരിന്റെ ലീഡ് രണ്ടായിരം കടന്നു. കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തുണ്ട്.

ലീഡില്‍ മുന്നില്‍ രാഹുലും വി.കെ ശ്രീകണ്ഠനും രാജ്‌മോഹന്‍ ഉണ്ണിത്താനും

സംസ്ഥാനത്ത് ലീഡ് അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിയും വി.കെ ശ്രീകണ്ഠനും രാജ്‌മോഹന്‍ ഉണ്ണിത്താനുമാണ് ഏറ്റവും മുന്നില്‍. രാഹുലിന് 30,000ലധികം വോട്ടിന്റെ ലീഡുള്ളപ്പോള്‍ വി.കെ ശ്രീകണ്ഠന് 20,000ലധികം വോട്ടിന്റെ ലീഡുണ്ട്.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിലവില്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.