തെരഞ്ഞെടുപ്പ് വിജയം; നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

single-img
23 May 2019

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മികച്ച വിജയം നേടിയ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങളുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ പുതിയ സര്‍ക്കാരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ബിജെപിയും സഖ്യകക്ഷികളും നേടിയ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ദക്ഷിണേഷ്യയില്‍ സമാധാനം, വികസനം എന്നീ വിഷയങ്ങളില്‍ ഇന്ത്യയോടൊപ്പം ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നു’- എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ട്വീറ്റ്.

പാകിസ്താന്‍ വിരോധം ബിജെപിയുടെ തെരഞ്ഞടെുപ്പ് പ്രചരണങ്ങളില്‍ നിറഞ്ഞു നിന്ന വിഷയമായിരുന്നു. പുല്‍വാമയിലെ ഭീകരാക്രമണവും, തിരിച്ച് പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണവും തെരഞ്ഞെടുപ്പിനെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.