എന്‍ഡിഎ തന്നെ ഭരണത്തിലേക്ക് ?

single-img
23 May 2019

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ആദ്യ സൂചനകളില്‍ എന്‍ഡിഎയ്ക്കു വ്യക്തമായ മുന്‍തൂക്കം. സൂചനകള്‍ ലഭ്യമായ മണ്ഡലങ്ങളുടെ എണ്ണം 350 പിന്നിടുമ്പോള്‍ 200ല്‍ അധികം സീറ്റുകളില്‍ എന്‍ഡിഎ ലീഡു ചെയ്യുകയാണ്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നേറ്റം ദൃശ്യം. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനാണ് ലീഡ്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ ബംഗാളില്‍ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്. ഓരോ നിയമസഭാ മണ്ഡലത്തിലെയും 5 ബൂത്തുകളില്‍ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ വൈകിട്ട് ആറോടെയാകും ഔദ്യോഗിക ഫലപ്രഖ്യാപനം. ഏപ്രില്‍ 11 മുതല്‍ ഈ മാസം 19 വരെ 7 ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ പോളിങ് 67.11%.