പാലക്കാട് വി കെ. ശ്രീകണ്ഠന്റെ ഭൂരിപക്ഷം അരലക്ഷത്തിലേക്ക്; കേവല ഭൂരിപക്ഷം ഉറപ്പാക്കി എന്‍ഡിഎ അധികാരത്തിലേക്ക്

single-img
23 May 2019

ഇരുപതു സീറ്റിലും പിന്നിട്ടുനിന്നതിനുശേഷം എല്‍ഡിഎഫ് തിരിച്ചുവരുന്നു. ആലപ്പുഴയില്‍ സിപിഎമ്മിന്റെ എ.എം.ആരിഫ് 861 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. അതേസമയം, മറ്റു 19 സീറ്റിലും യുഡിഎഫിന് വ്യക്തമായ മുന്നേറ്റമാണ്. വടകരയില്‍ കെ.മുരളീധരന്റെ ലീഡ് 4044 ആയി കുറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 58,000 പിന്നിട്ടു. പാലക്കാട് വി.കെ.ശ്രീകണ്ഠന്‍ 28,359 വോട്ടുകള്‍ക്കും ആലത്തൂരില്‍ രമ്യ ഹരിദാസ് 22,000ത്തില്‍ അധികം വോട്ടുകള്‍ക്കുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

അതേസമയം, തിരഞ്ഞെടുപ്പു ഫലത്തിന്റെ ചിത്രം വ്യക്തമാകുമ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി എന്‍ഡിഎ അധികാരത്തിലേക്ക്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന പ്രകടനത്തോടെ മുന്നൂറിലധികം സീറ്റുകളുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്.

മുഴുവന്‍ ഫലസൂചനകള്‍ വ്യക്തമാകുമ്പോള്‍ 300ല്‍ അധികം സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന, അസം എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നേറ്റം ദൃശ്യം.

സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സഖ്യമായി മല്‍സരിച്ച ഉത്തര്‍പ്രദേശില്‍ അവര്‍ക്കു കനത്ത തിരിച്ചടിയാണു നേരിടുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനാണ് ലീഡ്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ ബംഗാളില്‍ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസ്സും ബഹുദൂരം മുന്നിലാണ്. ഛത്തീസ്ഗ!ഡില്‍ ബിജെപിയും യുപിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് കേരളവും പഞ്ചാബും.