കേരളത്തിൽ 11 ഇടത്ത് യുഡിഎഫ് മുന്നിൽ; എട്ടിടത്ത് എൽഡിഎഫ്: ഒന്നിൽ ബിജെപി

single-img
23 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍, യുഡിഎഫ് 11 ഇടത്ത് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് എട്ടിടത്താണ് മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഒരിടത്തും ലീഡ് ഉയര്‍ത്തുന്നു.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനമാണ് മുന്നിട്ടുനില്‍ക്കുന്നത്.ആറ്റിങ്ങല്‍, ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കോഴിക്കോട്, വടകര, എറണാകുളം, കാസര്‍കോഡ് എന്നി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ഉയർത്തുന്നത്.

പ്രതീക്ഷതില്‍ നിന്നും വിപരീതമായി എറണാകുളത്ത് എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തിയത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു.