കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാറിനെ താഴെയിറക്കുമെന്ന് ബിജെപി

single-img
23 May 2019

കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിനെ ബിജെപി താഴെയിറക്കുമെന്നു സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍ അശോക. കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിക്കൊപ്പം വരും. ആത്മാഭിമാനമുണ്ടെങ്കില്‍ കുമാരസ്വാമി രാജിവെച്ച് പുറത്തുപോകണമെന്നും അശോക പറഞ്ഞു.

അതിനിടെ, മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗികമായ സ്ഥിരീകരണമില്ല. കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റില്‍ 23 സീറ്റിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്.

നേരത്തെ എച്ച്.ഡി കുമാരസ്വാമി ജെ.ഡി.എസ് മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്‌കോണ്‍ഗ്രസ് സഖ്യം വന്‍തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് കുമാരസ്വാമി മന്ത്രിമാരുടെ യോഗം വിളിച്ചത്. സഖ്യസര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ഈ തെരഞ്ഞെടുപ്പു ഫലം സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

കര്‍ണാടകയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പമൊയ്‌ലി തുടങ്ങിയവരെല്ലാം പിന്നിലാണ്.