ചുവന്ന ഭൂമിയിൽ കനയ്യ കുമാർ 70000ത്തിലധികം വോട്ടുകൾക്ക് പിന്നിൽ

single-img
23 May 2019

ബിഹാറില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായ ബെഗുസരായിയില്‍ ബിജെപിയുടെ ഗിരിരാജ് സിങിന്റെ ലീഡ് നില 70000ത്തിലധികം കടക്കുകയാണ്. സിപിഐയുടെ കനയ്യകുമാറാണ് എതിര്‍ സ്ഥാനാര്‍ത്ഥി.

ബിഹാർ സംസ്ഥാനം ജെഡിയു- ബിജെപി സഖ്യം തൂത്തൂവാരുന്നു. 40 മണ്ഡലങ്ങളില്‍ 38 ഇടത്തും എന്‍ഡിഎ സഖ്യം മുന്നിലാണ്. പാടലീപുത്രയില്‍ ലാലുപ്രസാദ് യാദവിന്റെ മൂത്തമകള്‍ മിസ ഭാരതി മുന്നിട്ട് നില്‍ക്കുന്നത് മാത്രമാണ് യുപിഎയ്ക്ക് ആശ്വാസം നല്‍കുന്നത്.

ബെഗുസരായി പോലെ മറ്റൊരു താരമണ്ഡലമായ പറ്റ്‌ന സാഹിബില്‍ കോണ്‍ഗ്രസിന്റെ ശത്രുഘ്‌നന്‍ സിന്‍ഹ പിന്നിലാണ്. ബിജെപിയുടെ രവിശങ്കര്‍ പ്രസാദ് മുന്നില്‍. ബിജെപി സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ ചിരാഗ് പാസ്വാന്‍ ജമുയി മണ്ഡലത്തിലും ലീഡ് ഉയര്‍ത്തുകയാണ്.