കേരളത്തില്‍ 19 സീറ്റുകളില്‍ യുഡിഫ്; പത്തനംതിട്ടയില്‍ കെസുരേന്ദ്രന്‍

single-img
23 May 2019

എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലേക്ക്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ലീഡ് ഉയര്‍ത്തുന്നു. ഇപ്പോള്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

ആലത്തൂരില്‍ രമ്യ ഹരിദാസ്

ആലത്തൂരില്‍ ആദ്യ ലീഡ് ചെയ്ത പി.കെ ബിജു രണ്ടാം സ്ഥാനത്തേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഇപ്പോള്‍ ലീഡ് ചെയ്യുന്നു.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍

സിറ്റിങ് എം.പി എ സമ്പത്തിനെ പിന്നിലാക്കി ആറ്റിങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് ഒന്നാം സ്ഥാനത്ത്. ആറ്റിങ്ങളിലെ ആദ്യ സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഡല്‍ഹിയില്‍ എല്ലായിടത്തും ബിജെപി മുന്നില്‍

യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും എന്‍ഡിഎയുടെ ആധിപത്യം.

എന്‍ഡിഎ : 195
യുപിഎ : 101
എസ്.പി + : 2
മറ്റുള്ളവര്‍ : 60

തിരുവനന്തപുരത്ത് ശശി തരൂര്‍

കുമ്മനം രാജശേഖരന്‍ പിന്നിലേക്ക്. തിരുവനന്തപുരത്ത് ശശി തരൂര്‍ ലീഡ് ചെയ്യുന്നു.

രണ്ടിടങ്ങളിലും രാഹുല്‍ മുന്നില്‍
രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയിലും വയനാട്ടിലും അദ്ദേഹം ലീഡ് ചെയ്യുന്നു.