‘ഞങ്ങള്‍ കോരിവച്ച വെള്ളം കോണ്‍ഗ്രസ് എടുത്തുകൊണ്ട് പോയി’: ബി. ഗോപാലകൃഷ്ണന്‍

single-img
23 May 2019

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് പരാജയകാരണമെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ‘ഞങ്ങള്‍ കോരിവച്ച വെള്ളം കോണ്‍ഗ്രസ് എടുത്തുകൊണ്ട് പോയി’ എന്നായിരുന്നു മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പി നടത്തിയ പ്രക്ഷോഭങ്ങള്‍ ഗുണം ചെയ്തത് കോണ്‍ഗ്രസിനാണെന്നും കോണ്‍ഗ്രസ് തരംഗത്തിന്റെ കാരണം ഇതാണെന്നുമാണ് ബി.ജെ.പി വിലയിരുത്തുന്നത്.