ഇവിഎം മാറ്റിയിട്ടുണ്ടാകാം; മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മ്മിള മണ്ഡോദ്ക്കര്‍

single-img
23 May 2019

തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഉപയോഗിച്ച ഏവഎമ്മിൽ അട്ടിമറി ആരോപിച്ച് മുംബൈ നോര്‍ത്ത് ലോക്‌സഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മ്മിള മണ്ഡോദ്ക്കര്‍ രംഗത്തെത്തി. വോട്ടിങ് മെഷീന്റെ ഫോമില്‍ ഉണ്ടായിരുന്ന ഒപ്പും വോട്ടിങ് മെഷീന്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു എന്നാണ് ഊര്‍മ്മിള ആരോപിച്ചത്. ഇവിടെ മെഷീൻ മാറ്റിയിട്ടുണ്ടാകാമെന്ന ഗുരുതര ആരോപണവും അവർ ഉയർത്തി.

വോട്ടിങ് മെഷീൻ അട്ടിമറി സംശയം സംബന്ധിച്ച് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള വ്യക്തമാക്കി. ” മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ മാഗത്താനെയിൽ 17 സി യില്‍ ഉപയോഗിച്ച ഇവിഎം നമ്പറും ഫോമിലെ ഒപ്പും വ്യത്യസ്തമായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ട്”- ഊര്‍മിള ട്വീറ്റ് ചെയ്തു.

നിലവിൽ മാംദാലത്തിൽ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയേക്കാള്‍ 1,45,991 വോട്ടുകള്‍ക്ക് പിന്നിലാണ് ഊര്‍മ്മിള. കോണ്‍ഗ്രസിന് വിജയപ്രതീക്ഷയുണ്ടായിരുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഊര്‍മ്മിള. ഇവർ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലികളിലെല്ലാം വന്‍ ജനപ്രാതിനിധ്യമായിരുന്നു ഉണ്ടായത്. പക്ഷെ ഫല പ്രഖ്യാപനത്തിൽ തുടക്കം മുതല്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റമായിരുന്നു കണ്ടത്.