തമിഴ്നാട്ടില്‍ വ്യക്തമായ ലീഡുമായി ഡിഎംകെ മുന്നണി; ആഘോഷവുമായി പ്രവര്‍ത്തകര്‍

single-img
23 May 2019

തമിഴ്നാട്ടില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 38 ലോക്സഭാ സീറ്റുകളില്‍ 35ലും വ്യക്തമായ ലീഡുമായി ഡിഎംകെ മുന്നണി. മുന്നണിയില്‍ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകളിലും മുസ്ലീംലീഗ് ഒരു സീറ്റിലും നിലവില്‍ വ്യക്തമായ ലീഡുമായി മുന്നേറുകയാണ്.

ഡിഎംകെയുടെ അധ്യക്ഷനായശേഷം എംകെ സ്റ്റാലിന് കീഴില്‍ പാര്‍ട്ടി നേരിട്ട ആദ്യ തെര‍ഞ്ഞെടുപ്പില്‍ വന്‍ജയം നേടാന്‍ സാധിച്ചത് അണികളില്‍ ആവേശം വളര്‍ത്തിയിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന എഐഎഡിഎംകെ -ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി തമിഴ്നാട് തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന സ്റ്റാലിന് ഈ വിജയം വലിയ ഊര്‍ജ്ജമാവും നല്‍കുക. വിജയം ഉറപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയതില്‍ പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചിട്ടുണ്ട്.