വോട്ടെണ്ണലിന് എത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു
23 May 2019
വോട്ടെണ്ണൽ ചുമതലയ്ക്കെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു. സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കുട്ടനാട് ചമ്പക്കുളം സ്വദേശിയുമായ കെ.ഡി. മോഹനൻ (72) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. ബോട്ട് ജെട്ടിക്കു സമീപത്തെ ലോഡ്ജിലാണ് അദ്ദേഹം കുഴഞ്ഞുവീണത്.
കുട്ടനാട്ടിലെ കൗണ്ടിംഗ് ഏജന്റുമാർക്കൊപ്പമാണ് അദ്ദേഹം ആലപ്പുഴയിലെത്തിയത്.