തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം

single-img
23 May 2019

തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം. കുമ്മനം രാജശേഖരന്‍ സി ദിവാകരനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് നേരീയ ലീഡുണ്ട്.

തുഷാറിന് കിട്ടിയത് വെറും 2000 വോട്ട്; രാഹുലിന്റെ ലീഡ് കാല്‍ ലക്ഷം കടന്നു

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് കാല്‍ ലക്ഷം കടന്നു. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് നിലവില്‍ 2000 വോട്ടുകളില്‍ താഴെ മാത്രമാണുള്ളത്.

249 സീറ്റുകളില്‍ എന്‍ഡിഎ

ദേശീയ തലത്തില്‍ 249 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു.
എന്‍ഡിഎ : 249
യുപിഎ : 117
എസ്.പി + : 7
മറ്റുള്ളവര്‍ : 96

ആലത്തൂരിലും പാലക്കാട്ടും ആദ്യ ലീഡ് യുഡിഎഫിന്. കേരളത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.കെ.ബിജു ആലത്തൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടിയിരുന്നു. കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ആണ് ആദ്യഘട്ടത്തില്‍.