മഹാസഖ്യത്തിന് തിരിച്ചടി; ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്: ലീഡില്‍ മുന്നില്‍ രാഹുലും വി.കെ ശ്രീകണ്ഠനും

single-img
23 May 2019

വ്യക്തമായ മേധാവിത്വം ആദ്യം മുതല്‍ നിലനിര്‍ത്തുന്ന ബിജെപി ഒറ്റയ്ക്ക് രാജ്യം ഭരിക്കാനാവുന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. നിലവിലെ ലീഡ് നില ഇങ്ങനെ

എന്‍ഡിഎ : 300
യുപിഎ : 118
എസ്.പി + : 17
മറ്റുള്ളവര്‍ : 96

യുപിയിലും ബിഹാറിലും മഹാസഖ്യത്തിന് വന്‍ തകര്‍ച്ച. യുപിയില്‍ 65 സീറ്റുകളിലും എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു. എസ്.പി സഖ്യത്തിന് ഇവിടെ 14 സീറ്റുകളില്‍ മാത്രമാണ് ലീഡ്. ബിഹാറില്‍ 29 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്

ശശി തരൂര്‍ ലീഡ് കൂട്ടുന്നു

തിരുവന്തപുരത്ത് ശശി തരൂരിന്റെ ലീഡ് രണ്ടായിരം കടന്നു. കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തുണ്ട്.

പത്തനംതിട്ടയില്‍ വീണ്ടും ബിജെപി രണ്ടാമത്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആന്റോ ആന്റണി ആയ്യായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്.

ലീഡില്‍ മുന്നില്‍ രാഹുലും വി.കെ ശ്രീകണ്ഠനും രാജ്‌മോഹന്‍ ഉണ്ണിത്താനും

സംസ്ഥാനത്ത് ലീഡ് അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിയും വി.കെ ശ്രീകണ്ഠനും രാജ്‌മോഹന്‍ ഉണ്ണിത്താനുമാണ് ഏറ്റവും മുന്നില്‍. രാഹുലിന് 30,000ലധികം വോട്ടിന്റെ ലീഡുള്ളപ്പോള്‍ വി.കെ ശ്രീകണ്ഠന് 20,000ലധികം വോട്ടിന്റെ ലീഡുണ്ട്.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിലവില്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.