കുമ്മനം തോറ്റാൽ തല മൊട്ടയടിക്കും എന്ന് പറഞ്ഞു; വാക്ക് പാലിച്ച് സംവിധായകൻ അലി അക്ബർ

single-img
23 May 2019

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി തോറ്റതിന് പിന്നാലെ തലമൊട്ടയടിച്ച് സംവിധായകന്‍ അലി അക്ബര്‍. കൂടെ നിന്നവര്‍ക്കും മോദിയെ തെരഞ്ഞെടുത്തവര്‍ക്കും നന്ദിയെന്നും അലി അക്ബര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ തലമൊട്ടയടിച്ച ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അലി അക്ബറിന്റെ പ്രതികരണം.

“പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു, എത്ര തന്തക്കുപിറന്നവൻ എന്ന്‌ ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു. കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം…”

പൈ ബ്രദേഴ്‌സ്, ജൂനിയർ മാൻഡ്രേക്, ബാംബൂ ബോയ്സ്, സീനിയർ മാൻഡ്രേക് എന്നീ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനാണ് അലി അക്ബർ. ഗാന രചയിതാവും, തിരക്കഥാകൃത്തും കൂടിയാണ്.