കേരളത്തില്‍ എന്‍ഡിഎയ്ക്ക് വിജയസാധ്യതയില്ലെന്ന് വെള്ളാപ്പള്ളി

single-img
22 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് ജയസാധ്യതയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അല്‍പമെങ്കിലും വിജയസാധ്യത തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണെന്നും അദ്ദേഹം പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള സ്ഥാനാര്‍ഥികള്‍ വിജയിക്കാന്‍ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ആള് നല്ലവനാണെന്നും മിടുക്കനാണെന്നും പറഞ്ഞ വെള്ളാപ്പള്ളി അദ്ദേഹത്തിന് ശനിദശയാണെന്നും പറഞ്ഞു. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകാന്‍ ശ്രീധരന്‍ പിള്ള മോഹിച്ചെന്നും ഇക്കാര്യം പലരോടും പിള്ള തന്നെ പറയുകയും ചെയ്‌തെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍, പകരം വേറൊരാളാണ് എത്തിയത്. അതുകൊണ്ടു തന്നെ ബിജെപിയില്‍ അസംതൃപ്തരായ ചിലരുണ്ടെന്നും ഗ്രൂപ്പിസം ഉണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കടപ്പാട്: ന്യൂസ് 18