എസിക്കു പകരം തൻ്റെ ടൊയോട്ട കൊറോള കാറിനു പുറത്ത് ചാണകം മെഴുകി ഗുജറാത്ത് സ്വദേശി

single-img
22 May 2019

കനത്ത ചൂടിനെ പ്രതിരോധിക്കാൻ കാറിനു മുകളിൽ ചാണകം മെഴുകി ഗുജറാത്ത് സ്വദേശി. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു കാറുടമയാണ് ഈ വ്യത്യസ്‍ത ഏസിയുടെ ശില്‍പ്പി. ചൂടിനെ പ്രതിരോധിക്കാന്‍  ഗുജറാത്തിലെ ഒരു കാറുടമ കാറിനെ ചാണകം കൊണ്ട് പൊതിഞ്ഞെന്ന പേരിലാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഈ കാറിന്‍റെ ചിത്രങ്ങളും ഉടമയുടെ പ്രവർത്തിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. രുപേഷ് ഗൗരംഗ ദാസ് എന്നയാളുടെ ഫേസ്‍ബുക്ക് പോസ്റ്റോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ സേജല്‍ എന്നയാള്‍ അദ്ദേഹത്തിന്‍റെ കാര്‍ മുഴുവന്‍ ചാണകം മെഴുകുകയായിരുന്നു.

ടൊയോട്ട കൊറോള കാറിന്‍റെ പുറത്താണ് ഉടമ ചാണകം മെഴുകിയത്. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറില്‍ പുരട്ടിയിരിക്കുന്നത് ചാണകമാണോ എന്ന് വ്യക്തമല്ലെന്നു ചിലർ പറയുന്നു.  

പോസ്റ്റിന് നിരവധി കമന്‍റുകളും ലഭിക്കുന്നുണ്ട്. അതിൽ പലതും ചോദ്യങ്ങളാണ്. ചാണകം ഏത്ര ലെയര്‍ പൂശുമ്പോഴാണ് തണുപ്പ് ലഭിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. ചാണകത്തിന്‍റെ മണം ഉടമ എങ്ങനെ സഹിക്കുമെന്നും ചിലര്‍ ചോദിക്കുന്നു. ഒരു കമന്‍റിനു മറുപടിയായി സ്വന്തം പോസ്റ്റല്ല ഇതെന്നും തനിക്ക് ഫോര്‍വേഡ്‍ ചെയ്‍ത്‍ കിട്ടയതാണെന്നും രൂപേഷ് ഗൗരംഗ ദാസ് മറുപടി നല്‍കിയിട്ടുമുണ്ട്.