ആറ് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് 18 എക്സിറ്റ് പോള്‍; പിഴവ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ

single-img
22 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആകെ ആറ് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെ ലഭിച്ചേക്കും എന്ന ന്യൂസ് 18 ചാനലിന്റെ പ്രവചനം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. ലോക്സഭയിലേക്ക് ബീഹാറില്‍ ആറ് സീറ്റില്‍ മത്സരിച്ച, രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയാണ് അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെ നേടിയേക്കും എന്ന് ന്യൂസ് 18 പ്രഖ്യാപിച്ചത്.

ന്യൂസ് 18 ചാനലും ഇപ്‌സോസ് എന്ന എജന്‍സിയും സംയുക്തമായാണ് എക്‌സിറ്റ് പോള്‍ സര്‍വ്വേ നടത്തിയത്.
സർവേയിൽ വന്ന തെറ്റ് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. പിന്നീട് ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു

ഇതിന് മുൻപ് ടൈംസ് നൗവിനും സമാനപിഴവ് സംഭവിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ ഒരു സീറ്റില്‍ പോലും തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ആം ആദ്മി പാര്‍ട്ടി 2.09ശതമാനം വോട്ട് നേടുമെന്നായിരുന്നു ടൈംസ് നൗവിന്റെ പ്രവചനം.