ഫലപ്രഖ്യാപന ദിവസം കണ്ണൂരും വടകരയും സംഘർഷ സാധ്യത; രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി

single-img
22 May 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പിലാത്ത, ഇരിട്ടി ഭാഗങ്ങളിലാണ് സംഘര്‍ഷ സാധ്യത കൂടുതല്‍. തിരഞ്ഞെടുപ്പ് ദിവസം മുതല്‍ തന്നെ ഈ പ്രദേശങ്ങളിലെല്ലാം പോലീസ് പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്. വടകര, അഴിയൂര്‍, ഒഞ്ചിയം ആയഞ്ചേരി,നാദാപുരം, വേളം കുറ്റിയാടി എന്നിവിടങ്ങലും സംഘര്‍ഷം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും. അതീവ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെയും കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് കണ്ണൂര്‍ ജില്ലാതിര്‍ത്തികളില്‍ ക്യാമറ സ്ഥാപിക്കാനും പൊലീസ് തീരുമാനിച്ചിട്ടിണ്ട്

ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.