250 കിലോ ഭാരം പൊക്കാന്‍ ശ്രമിച്ച മല്‍സരാര്‍ഥിയുടെ കാല്‍ വളഞ്ഞ് രണ്ടായി ഒടിഞ്ഞു: വീഡിയോ

single-img
22 May 2019

യരോസ്ലാവ് റഡ്‌ഷെവിക്ക് എന്ന യുറേഷ്യന്‍ ഭാരോദ്വാഹകനാണ് 250 കിലോ ഭാരം പൊക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റത്. മല്‍സര പരിശീലനത്തിനിടയില്‍ ഭാരം എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാലുകള്‍ വളഞ്ഞ് പോയ യരോസ്ലാവ് വേദനകൊണ്ട് പുളഞ്ഞ് നിലത്തിരുന്നു.

സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നതുകൊണ്ട് 250 കിലോ ഭാരം എടുത്തുമാറ്റി യരോസ്ലാവിനെ സ്വതന്ത്രനാക്കി. എന്നാല്‍ അപ്പോഴേക്കും കാലുകള്‍ രണ്ടായി ഒടിഞ്ഞ് അനങ്ങാന്‍ പറ്റാത്ത അവസ്ഥയായി. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ജിമ്മില്‍ വ്യക്തിഗതപരിശീലകനായിട്ടാണ് യരോസ്ലാവ് ജോലി ചെയ്യുന്നത്.

നിരവധി മല്‍സരങ്ങളിലും ഇതിന് മുന്‍പ് പങ്കെടുത്തിട്ടുണ്ട്. ജോലി ചെയ്യുന്ന ജിമ്മില്‍ തന്നെയായിരുന്നു പരിശീലനം. ഇദ്ദേഹത്തിന് നീണ്ടകാലത്തെ ചികില്‍സ ആവശ്യമുണ്ട്. ഉടനെയൊന്നും പരിശീലകനായി ജോലിയില്‍ പ്രവേശിക്കാനാകില്ല. ഭീമമായ മെഡിക്കല്‍ ബില്ലും ആശുപത്രി ചെലവുകളും തനിക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്ന് യരോസ്ലാവ് പ്രതികരിച്ചു.

https://www.youtube.com/watch?time_continue=159&v=GRMb7H306kM