മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയാകാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ ഈ സിനിമ ഉപേക്ഷിക്കുമായിരുന്നു: സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍

single-img
22 May 2019

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ മമ്മൂട്ടി എത്തുന്നത് കേരളാ മുഖ്യമന്ത്രി ആയിട്ടാണ് . പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കുന്ന ഇനിയും പേരിടാത്ത ചിത്രത്തിനായി തിരക്കഥയെഴുതുന്നത് ബോബി സഞ്ജയ് ടീമാണ്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾക്കനുസരിച്ചു ‘വൺ’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷൻ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

ആദ്യമായല്ല മമ്മൂട്ടി മുഖ്യമന്ത്രി വേഷങ്ങൾ ചെയ്യുന്നത് ഈ വർഷമാണ് ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയില്‍ നായകനായി ഇദ്ദേഹം എത്തിയത് . ഒരു തമിഴ് സിനിമയിലും മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു മന്ത്രിയായി അഭിനയിച്ചിരുന്നു. ഈ സിനിമയിൽ മമ്മൂട്ടി മുഖ്യമന്ത്രിയാകാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ താന്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കുമായിരുന്നുവെന്നാണ് സംവിധായകനായ സന്തോഷ് വിശ്വനാഥന്‍ പറയുന്നത്.

ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടിയുമായി ആദ്യമായിട്ടാണ് ബോബി- സഞ്ജയ് കൂട്ടുകെട്ട് ഒന്നിക്കുന്നത്. നിലവിൽ ‘മാമാങ്കം’ സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.