National

മൊബൈല്‍ ചാര്‍ജറിന്റെ വയറെടുത്ത് വായില്‍ വെച്ചു; രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയറെടുത്ത് വായില്‍വെച്ച രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. മീററ്റിലാണ് സംഭവം. ഓഫ് ആക്കാതെ കുത്തിയിട്ടിരുന്ന ചാര്‍ജറിന്റെ അറ്റം കുഞ്ഞ് എടുത്ത് വായില്‍വെച്ചു. ഇതിലൂടെ ഷോക്കേറ്റാണ് കുഞ്ഞ് മരിച്ചത്. അമ്മ വീട്ടുജോലികള്‍ ചെയ്യുന്നതിന്റെ ഇടയ്ക്കാണ് കുഞ്ഞ് അബദ്ധത്തില്‍ ചാര്‍ജറെടുത്ത് വായില്‍വെച്ചത്.