ഉത്തര്‍പ്രദേശില്‍ ഗോശാലയില്‍ പശുക്കളെ ബലാത്സംഗം ചെയ്തൂ; ഒരാൾ അറസ്റ്റിൽ: മദ്യലഹരിയിലായിരുന്നുവെന്ന് വിശദീകരണം

single-img
22 May 2019

ഉത്തര്‍പ്രദേശില്‍ ഗോശാലയില്‍ പശുക്കളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. രാജ്കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ഗോശാല ജീവനക്കാരാണ് പിടികൂടിയത്.

കര്‍തല്യ ബാബ ആശ്രമത്തിന് കീഴിലുള്ള ഗോശാലയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഏഴ് പശുക്കളെ പീഡിപ്പിച്ചതായി ജീവനക്കാര്‍ അറിഞ്ഞത്. രാജ്കുമാര്‍ വീണ്ടും ഗോശാലയിലെത്തിയപ്പോഴാണ് ഇയാളെ ജീവനക്കാർ പിടികൂടിയത്.

ഗോശാല ജീവനക്കാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.

പ്രതിയ്‌ക്കെതിരെ ഐ.പി.സി 376, 511 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി അയോധ്യ എസ്.എസ്.പി ജോഗേന്ദ്ര കുമാര്‍ പറഞ്ഞു.

നവാബ്ഗഞ്ച് സ്വദേശിയാണ് രാജ്കുമാര്‍. മദ്യലഹരിയില്‍ ചെയ്തതാണെന്നും ജീവനക്കാരും പൊലീസും തന്നെ മര്‍ദ്ദിച്ചതായും രാജ്കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.