രാഷ്ട്രീയ സംഘർഷ സാധ്യത; കാസര്‍കോട് പെരിയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
22 May 2019

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടുകള്‍ നാളെ എണ്ണാനിരിക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍കോട് ജില്ലയിലെ പെരിയയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് നിരോധനാജ്ഞ.

പ്രദേശത്ത് രാഷ്ട്രീയ സംഘർഷ സാധ്യത മുൻകൂട്ടി കണ്ടാണ് നിരോധന‍ജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ കല്ല്യോട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ച് കൊണ്ട് കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.