തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനിടെ രാജ്മോഹന്‍ ഉണ്ണിത്താനെതിരായ കയ്യേറ്റം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

single-img
21 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ റീ പോളിങിന് മുന്നോടിയായി കണ്ണൂര്‍ പിലാത്തറയില്‍ നടന്ന പരസ്യപ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്ത കേസിൽ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ചെറുതാഴം സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരായ കുളപ്പുറം ടിവി അനീഷ് (25), ഏഴിലോട് ചെയ്യിൽ പി അശോകൻ (52), പരിയാരം ഗവ.മെഡിക്കൽ കോളജ് ജീവനക്കാരൻ മണ്ടൂർ കല്ലത്ത് ജയേഷ് (35) എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.