കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ട്; ഇത്തവണ പിടിയിലായി: ടീക്കാറാം മീണ

single-img
21 May 2019

കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ടെന്നു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ടീക്കാറാം മീണ. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അത് പിടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുവാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ട് രണ്ടുതവണ ആവർത്തച്ചാൽ മാത്രമേ അത് കള്ളവോട്ട് ആകുള്ളു എന്നു പറയുന്നത് ബാലിശമാണ്. മോഷ്ടിക്കുന്നയാൾ കള്ളൻ തന്നെയാണ്. അത് ഒരു തവണ മോഷ്ടിച്ചാലും രണ്ടുതവണ മോഷ്ടിച്ചാലും ആ വ്യക്തിയെ ആ പേരിൽ തന്നെയാണ് വിളിക്കുന്നതെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

കള്ളവോട്ട് നടക്കുന്ന സാഹചര്യം എല്ലാ രാഷ്ട്രീയ പാർട്ടികളും മനസ്സിലാക്കിയിട്ടുണ്ടെന്നും അതു തടയാൻ എല്ലാവരും തരഞ്ഞെടുപ്പ് ഒാഫീസർക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.