‘ഇതൊരു ശല്യമാവുകയാണല്ലോ’; വിവിപാറ്റ് ഹര്‍ജിക്കാരോടു സുപ്രീംകോടതി; ഹര്‍ജി തള്ളി

single-img
21 May 2019

നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചെന്നൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂവെന്ന് സുപ്രീംകോടതി വിലയിരുത്തി. ഹര്‍ജിക്കാര്‍ ശല്യപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റീസ് തന്നെ ഇക്കാര്യത്തില്‍ വിധി പറഞ്ഞിട്ടുള്ളതാണെന്നും വീണ്ടും രണ്ടംഗ ബെഞ്ചിലേക്ക് ഹര്‍ജിയുമായി വരുന്നത് എന്തിനെന്നു ചോദിച്ചുമാണ് ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റീസിന്റെ ഉത്തരവിനെ മറികടക്കാന്‍ കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ടെക്4ഓള്‍ എന്ന സാങ്കേതിക വിദഗ്ധരുടെ സംഘം സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളിയത്. ഇവിഎമ്മുകള്‍ മാറ്റി ഒപ്റ്റിക്കല്‍ ബാലറ്റ് സ്‌കാന്‍ മെഷീനുകള്‍ കൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ, 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 50 ശതമാനം ബൂത്തുകളിലെ രസീതുകള്‍ ഒത്തുനോക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.

ി.