വിമാനം ഓട്ടോ പൈലറ്റ് മോഡിലിട്ട് പീഡനം; പ്രതിക്ക് തടവ് ശിക്ഷ

single-img
21 May 2019

ന്യൂ ജഴ്‌സിയില്‍ സ്വകാര്യ വിമാനത്തില്‍ വച്ച് കൗമാരക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിസിനസുകാരനായ കോടീശ്വരന്‍ കുടങ്ങി. 15കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

വീട്ടില്‍ സ്വന്തമായി ഹെലിപ്പാഡും നിരവധി എയര്‍ ക്രാഫ്റ്റുകളുമുള്ള വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമായ ബ്രാഡ്‌ലി മെല്‍ എന്ന ബിസിനസുകാരനാണ് പ്രതി. സോമര്‍സെറ്റ് വിമാനത്താവളത്തില്‍ നിന്നും മസാച്യുസെറ്റ്‌സിലെ ബാര്‍ണ്‍സ്റ്റബിള്‍ വിമാനത്താവളത്തിലേക്ക് പറക്കുന്നതിനെടയായായിരുന്നു ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടിയും ഇയാളും മാത്രമായിരുന്നു ചെറുവിമനാത്തില്‍ ഉണ്ടായിരുന്നത്. വിമാനം പൈലറ്റില്ലാതെ പറക്കാവുന്ന ഓട്ടോ പൈലറ്റ് മോഡിലിട്ടായിരുന്നു പീഡനം. പിന്നീടും നിരവധി തവണ ഇയാള്‍ ഇതേ രീതിയില്‍ ആകാശത്ത് വച്ച് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം നടത്തിയെന്നാണ് പരാതി.

കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. വിമാനം പറത്തുന്നതിനെക്കുറിച്ച് പഠിപ്പിക്കാമെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരവധി തവണ ആകാശത്ത് വച്ച് പീഡിപ്പിച്ചതെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഫെഡറല്‍ കോടതി പ്രതിക്ക് തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.