തെരഞ്ഞെടുപ്പ് ആരെയും തോൽപ്പിക്കാൻ വേണ്ടി ആയിരുന്നില്ല; തനിക്കിത് ആത്മീയ യാത്രയായിരുന്നു: പ്രധാനമന്ത്രി

single-img
21 May 2019

ലോക്സഭാ തെരഞ്ഞെടുപ്പ് ആരെയും തോൽപ്പിക്കാൻ വേണ്ടിയിരുന്നില്ല എന്നും തനിക്ക് ഇതൊരു ആത്മീയ യാത്രയായിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര മന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിനോട് ജനങ്ങൾ ക്രിയാത്മകമായി പ്രതികരിച്ചെന്നും മോദി കൂട്ടിച്ചേർത്തു. ഈ മാസം 24, 25 തിയതികളിലായി മന്ത്രിമാർ മണ്ഡലങ്ങളിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഇന്ന് വൈകുന്നേരമാണ് ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുടെ യോഗം ചേർന്നത്.

തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾക്ക് ശേഷം ബിജെപി വലിയ ആത്മവിശ്വാസത്തിലാണ്. സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളാണ് യോഗത്തിൽ നടക്കുന്നത്.