തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരുന്നു; അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിൻ്റെ പിറ്റേന്ന് തന്നെ പെട്രോള്‍, ഡീസല്‍ വില കൂടി

single-img
21 May 2019

രാജ്യത്ത് വീണ്ടും ഇന്ധനവില വർദ്ധനവ്. അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ പെട്രോള്‍, ഡീസല്‍ വില കൂടി. ഇന്നലെ പെട്രോള്‍ ലിറ്ററിന് 9 പൈസ വര്‍ധിച്ചു. ഡീസലിന് പതിനാറ് പൈസവരെയാണ് വര്‍ധിച്ചത്‌. കൊച്ചിയില്‍ പെട്രോളിന് 73.03 രൂപയും ഡീസലിന് 69.97 രൂപയുമാണ്.

ഗുജറാത്ത്, കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പുകളുടെ കാലത്തും കഴിഞ്ഞ 5 നിയസമഭകളിലേക്ക് ഒരുമിച്ച് തെരഞ്ഞടുപ്പ്  നടന്നപ്പോഴും ഇന്ധനവിലയുടെ കാര്യത്തില്‍ ഇതേനയമാണ് പിന്തുടര്‍ന്നിരുന്നത്.