എക്‌സിറ്റ് പോള്‍ സംശയങ്ങളും ഇവിഎം തിരിമറി വർത്തമാനവും ഇല്ലാതാക്കാന്‍ അണിയറയില്‍ അടുത്ത ബാലാകോട്ട് ഒരുങ്ങുന്നു: മെഹ്ബൂബ മുഫ്തി

single-img
21 May 2019

എക്‌സിറ്റ് പോള്‍ സംശയങ്ങളും ഇവിഎം തിരിമറി സംസാരവും ഇല്ലാതാക്കാന്‍ അണിയറയില്‍ അടുത്ത ബാലാകോട്ട് ഒരുങ്ങുന്നു എന്ന ആരോപണവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. വോട്ടിംഗ് മെഷീനുകളിൽ അട്ടിമറി നടന്നതായുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുപോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആശങ്കയ്ക്കു വിശദീകരണം നല്‍കിയിട്ടില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.

‘ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുന്നതോ തോല്‍ക്കുന്നതോ ഈ ലോകത്തിന്റെ അവസാനമല്ല. എന്നാല്‍ ആ വിജയം സ്ഥാപനങ്ങളില്‍ അട്ടിമറി നടത്തുമെന്നും മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ചയുണ്ടാക്കുമെന്നുമുള്ളതാണു സത്യം. ഈ ജനാധിപത്യ സംവിധാനത്തിൽ ആത്മാഭിമാനമുള്ള പലരും, മാധ്യമപ്രവര്‍ത്തകരടക്കം എഴുന്നേറ്റുനിന്ന് അവരുടെ ശബ്ദം ഉയര്‍ത്തുന്നുണ്ട്. എന്താണോ ശരി, അതിനുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെ ഈ ഫലം ബാധിക്കില്ലെന്നു പ്രതീക്ഷിക്കുന്നു.’- മെഹ്ബൂബ പറഞ്ഞു.

വോട്ടിംഗ് മെഷീനുകളിൽ അട്ടിമറി നടന്നെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നു തള്ളിയിരുന്നു. മെഷീനുകളിൽ യാതൊരു തരത്തിലുള്ള അട്ടിമറിയും നടന്നിട്ടില്ലെന്നും എല്ലാ മെഷീനുകളും സുരക്ഷിതമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചരിച്ചത്.