എൽഡിഎഫ് പിറകോട്ടു പോയാലും ബിജെപി വിജയിക്കുവാൻ പോകുന്നില്ല: കോടിയേരി

single-img
21 May 2019

ലോക്സഭ തെരഞ്ഞടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് പതിനെട്ട് സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വോട്ടണ്ണെട്ടെ. മുന്‍കൂട്ടി പറഞ്ഞാല്‍ ആ രണ്ടിടത്തും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് ആരെങ്കിലും പോകുമോയെന്നും കോടിയേരി ചോദിച്ചു.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം വിജയിക്കാന്‍ പോകുന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരനാണ് വിജയസാധ്യത. എല്‍ഡിഎഫ് ഏതെങ്കിലും തരത്തില്‍ പുറകോട്ട് പോയാലും ബിജെപി വിജയിക്കാന്‍ പോകുന്നില്ല. രാജഗോപാലിന് കിട്ടിയ വോട്ടുകള്‍ ബിജെപിക്ക് കിട്ടാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് ക്രോസിംഗ് വോട്ടിംഗ് ഉണ്ടായിട്ടില്ല. സിപിഐ സ്ഥാനാര്‍ത്ഥി സിപിഎമ്മിന് വലിയ വിശ്വാസമുള്ളയാളായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് ഇടതുവോട്ടില്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. വിശ്വാസികളുടെ പേരില്‍ വൈകാരികത ഉയര്‍ത്താന്‍ ശ്രമിച്ച യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ട് വിഭജിക്കപ്പെടുകയാണുണ്ടായതെന്ന് കോടിയേരി പറഞ്ഞു.