കായംകുളം കെഎസ്ആർടിസി കാൻ്റീനിലെ മോശം ഭക്ഷണത്തിൻ്റെ വിവരം പങ്കുവച്ച് എംഎൽഎ പ്രതിഭയോടു നടപടി ആവശ്യപ്പെട്ട് യുവാവ്; മണിക്കുറുകൾക്കുള്ളിൽ കാൻ്റീൻ പൂട്ടിച്ച് എംഎൽഎ

single-img
21 May 2019

നിരവധി പേർ പരാതി പറഞ്ഞ കായംകുളം കെഎസ്ആർടിസി സ്റ്റേഷൻ കാൻ്റീനെനതിരെ നടപടിയെടുത്ത് സ്ഥലം എംഎൽഎ പ്രതിഭ. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയിൽ കെ എസ്‌ ആർ ടീ സി ബസ്സിൽ യാത്ര ചെയ്യുന്നവരുടെ സ്ഥിരം കേന്ദമായ കാൻ്റീനെതിരെ നിരവധി പരാതികളാണ് ഉയർന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട്‌ മാധ്യമ പ്രവർത്തകനും സുഹ്യത്തുമായ ലീൻ ജസ്മാസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് നടപടിയുണ്ടായത്.

എത്രയധികം മോശമായി ഒരു സ്ഥാപനം നടത്താം എന്നതിനു ഏറ്റവും നല്ല ഉദാഹരണമാണു ആ ക്യാന്റീനെന്നു യാത്രക്കാർ പലരും അഭിപ്രായപ്പെട്ടിരുന്നു. ഡ്രൈവർക്കും കണ്ടക്ട്രർക്കും ഫ്രീ കിട്ടുന്നത്‌ കൊണ്ടകാം ബസുകൾ അവിടെ എത്തിച്ച് ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നതെന്നും യാത്രക്കാർ പറയുന്നു. ബസ്സ്‌ വൈകിയായാലും നേരത്തെ ആയാലും ഈ ഫ്രീ കാരണം ജീവനക്കാർ ബസ്സ്‌ അവിടേ നിർത്തൂ എന്നും ചില യാത്രക്കാർ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.

ലീനിൻ്റെ  ഫേസ്ബുക്ക് പോസ്റ്റ്‌ ശ്രദ്ധയിൽ പെട്ട സ്ഥലം എം എൽ എ കൂടിയായ പ്രതിഭ ആ വിഷയത്തിൽ ഇടപെടാം എന്ന് ലീനിനെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രസ്തുത ക്യാന്റീൻ ഫുഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധിച്ച്‌ പൂട്ടിയത്.

കെ .എസ് .ആർ .ടി .സി .യിലെ .കായംകുളം ലോബി…

Posted by Leen Jesmas on Friday, May 17, 2019

നന്ദി പ്രതിഭാ കായംകുളം കെ .എസ് .ആർ .ടി .സി ക്യാന്റീനിൽ പരിശോധനയും നടപടിയും…

Posted by Leen Jesmas on Monday, May 20, 2019