എക്സിറ്റ് പോൾ ഫലങ്ങൾ അതാത് ചാനലുകളുടെ ആഗ്രഹമാണ്: തുറന്നു പറഞ്ഞ് കെ സുരേന്ദ്രൻ

single-img
21 May 2019

എക്സിറ്റ് പോൾ ഫലങ്ങൾ അതാത് ചാനലുകളുടെ ആഗ്രഹമാണെന്നു തുറന്നു പറഞ്ഞ് ബിജെപി നേതാവ് കെ സുരേന്ദ്രൻ. പത്തനംതിട്ടയിൽ യുഡിഎഫ് ജയിക്കുമെന്നത് ചിലരുടെ നടക്കാത്ത സ്വപ്നമാണ്. എക്സറ്റിറ്റ് പോളുകള്‍ അതാത് ചാനലുകളുടെ ആഗ്രഹമാണ് പറയുന്നതെന്നും ഒരു എക്സിറ്റ് പോളിനും കണ്ടെത്താനാകത്ത അടിയൊഴുക്കുണ്ടായിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കൈരളി ന്യൂസിന്റെ എക്സിറ്റ്പോളില്‍ പത്തനംതിട്ടയില്‍ ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയമാണ് പ്രവചിക്കുന്നത്. നേരിയ വ്യത്യാസത്തില്‍ വീണാജോര്‍ജ്ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയെ മറികടക്കുമെന്നാണ് കരുതുന്നത്. വീണാ ജോര്‍ജിന് 34.6 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ആന്‍റോ ആന്‍റണി 34.3 ശതമാനം വോട്ട് നേടും. ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വ്യത്യാസം. കെ സുരേന്ദ്രന്‍ 29.2 ശതമാനം വോട്ട് നേടുമെന്നും സര്‍വെ പറയുന്നു.

ത്രികോണ പോരാട്ടമെന്ന് വിലയിരുത്തലുണ്ടായ പത്തനംതിട്ട മണ്ഡലത്തിലെ ഫലമറിയാന്‍ മുന്നണികളും കേരളവും ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ബരിമല വിഷയം വോട്ടില്‍ പ്രതിഫലിച്ചോ എന്നതാണ് കേരളം ഉറ്റുനോക്കുന്നതും.