ഇന്ത്യ ലോകകപ്പ്നേടിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല: ബ്രയാന്‍ ലാറ

single-img
21 May 2019

ഇക്കുറി ലോകകപ്പ് ഇന്ത്യ നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് വെസ്റ്റ് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. സമീപ സീസണുകളില്‍ ഇന്ത്യയുടെ പ്രകടനം മുന്‍നിര്‍ത്തിയാണ് ലാറയുടെ നിരീക്ഷണം. രണ്ടു വർഷം മുൻപ് നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. ഈ ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ എങ്ങനെയെന്ന ചോദ്യത്തിനായിരുന്നു ലാറയുടെ മറുപടി.

ടീമിന്റെ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എല്ലാംഒരുമിക്കുന്നതാണ് ഇന്ത്യയുടെത്, അതുകൊണ്ട് തന്നെ അടുത്ത ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയാലും അത്ഭുതപ്പെടാനൊന്നുമില്ലെന്നും ലാറ പറഞ്ഞു. എന്നാൽ, എല്ലാ കളികളിലും നാട്ടുകാര്‍ക്ക് മേല്‍ക്കോയ്മയുണ്ടാവും ആ സാധ്യത ആതിഥേയരായ ഇംഗ്ലണ്ടിനുമുണ്ടെന്നും ലാറ കൂട്ടിച്ചേര്‍ത്തു.

ഈ ലോകകപ്പിൽ കിരീടം ചൂടാന്‍ സാധ്യത ഇംഗ്ലണ്ടിനാണെന്നായിരുന്നു ആസ്ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങിന്റെ അഭിപ്രായം. ടൂർണമെന്റ് തുടങ്ങും മുൻപേ തന്നെ ഇംഗ്ലണ്ട് ഉഗ്രൻ ഫോമിലാണെന്നതും സ്വന്തം നാട്ടിൽ കളിക്കുന്നുവെന്ന ആനുകൂല്യവും മുന്‍നിര്‍ത്തിയായിരുന്നുപോണ്ടിങ്ങിന്റെ അഭിപ്രായം.