നടൻ ദിലീപിന്റെ ഹോട്ടൽ ‘ദേ പുട്ടില്‍ നിന്ന്’ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചു

single-img
21 May 2019

നടന്മാരായ ദിലീപും നാദിര്‍ഷയും സംയുക്തമായി നടത്തുന്ന ഹോട്ടല്‍ ‘ദേ പുട്ടി’ല്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് നഗരസഭയുടെ ആരോഗ്യ വിഭാഗം സിറ്റിയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

സ്ഥാപനത്തില്‍ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ പരിശോധനയില്‍ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.