വിജയം ഉറപ്പിച്ച് ബിജെപി ആസ്ഥാനത്ത് വലിയ പന്തൽ ഉയരുന്നു

single-img
21 May 2019

മോദി ഭരണം ഇനിയും തുടരുമെന്ന എക്സിറ്റ്‌പോൾ പ്രവചനത്തെ തുടർന്ന് വോട്ടെണ്ണൽ ദിനം ആഘോഷമാക്കാൻ ബിജെപി തയ്യാറായിക്കഴിഞ്ഞു. ഇതിന്റെ മുന്നോടിയായി ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കൂറ്റൻ പന്തൽ ഉയരുകയാണ്. ഇത് കൂടാതെ നേതാക്കൾ സ്വന്തം നിയിൽ മധുര പലഹാരങ്ങൾ ഓഡർ നൽകുന്ന തിരക്കിലാണ്.

തെരഞ്ഞെടുപ്പുകൾ ജയിക്കുമ്പോൾ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ വമ്പൻ ആഘോഷം സംഘടിപ്പിക്കാറുണ്ട്. പാർലമെന്ററി പാർട്ടി യോഗം ചേർന്ന ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായും പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന പതിവുമുണ്ട്. ഇപ്രാവശ്യം ആഘോഷം ഗംഭീരമാക്കണമെന്ന ദൃഢനിശ്ചയത്തിലാണ് നേതാക്കളും അണികളും.

അതേ സമയം കോൺഗ്രസ് നേതൃത്വത്തിന് എക്സിറ്റ്‌പോൾ സമ്മാനിച്ച ആഘാതം വളരെ വലുതാണ്. എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായും തള്ളുമ്പോഴും പ്രതിപക്ഷത്ത് ആശങ്കയും ആശയക്കുഴപ്പവും മുറുകുന്നുണ്ട്. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിന് വൻതിരിച്ചടി എന്ന എക്സിറ്റ് പോൾ ഫലമാണ് ഏറ്റവും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

മാസങ്ങൾക്കു മുൻപ് ബിജെസർക്കാരുകളെ കടപുഴുകി അധികാരത്തിലേറിയ ഇടങ്ങളിൽ തിരിച്ചടി നേരിടും എന്ന പ്രവചനം ഉൾക്കൊള്ളാൻ കോൺഗ്രസ് നേതൃത്വത്തിനായിട്ടില്ല. ഫലപ്രഖ്യാപനം വരുന്ന മേയ് 23ന് യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം നടക്കാനുള്ള സാദ്ധ്യതയും എക്സിറ്റ് പോൾ പ്രവചനങ്ങളോടെ മങ്ങിക്കഴിഞ്ഞു.