എന്‍ഡിഎക്ക് 200 സീറ്റ്; 197 സീറ്റുമായി യുപിഎ തൊട്ടു പിന്നില്‍; വന്‍ ട്വിസ്റ്റുമായി ബിശാല്‍ പോളിന്റെ തെരഞ്ഞെടുപ്പ് പ്രവചനം

single-img
21 May 2019

പ്രമുഖ സ്വതന്ത്ര ഗവേഷകനായ ബിശാല്‍ പോളിന്റെ തെരഞ്ഞെടുപ്പ് പ്രവചനം പുറത്ത്. മറ്റ് മാധ്യമങ്ങളുടെ പ്രവചനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും എന്‍ഡിഎയും യുപിഎയും തമ്മില്‍ നടക്കുക എന്നാണ് ബിശാല്‍ പോളിന്റെ പ്രവചനം.

ബിജെപിക്ക് 169 സീറ്റു മാത്രമേ ലഭിക്കൂ. ബിജെപി അടങ്ങുന്ന എന്‍ഡിഎ സഖ്യത്തിന് 200 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 133 സീറ്റുകള്‍ ലഭിക്കും. യുപിഎ മുന്നണി 197 സീറ്റുകള്‍ നേടും. പ്രാദേശിക കക്ഷികള്‍ 145 സീറ്റുകള്‍ നേടുമെന്നും ബിശാല്‍ പോളിന്റെ തെരഞ്ഞെടുപ്പ് പ്രവചനത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് 42 സീറ്റുകള്‍ ലഭിക്കും. ബിജെപി 32 സീറ്റുകളില്‍ ഒതുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകള്‍ ലഭിക്കും.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 32 സീറ്റുകള്‍ ലഭിക്കുമ്പോള്‍ ഇടതുപക്ഷം ഒരു സീറ്റില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. ബിജെപിക്ക് അഞ്ചു സീറ്റും കോണ്‍ഗ്രസിന് നാല് സീറ്റും ലഭിക്കും.

ഗുജറാത്തില്‍ ബിജെപിക്ക് 20 സീറ്റും കോണ്‍ഗ്രസിന് 6 സീറ്റും ലഭിക്കുമെന്നുമാണ് പ്രവചനം.

ആന്ധ്രപ്രദേശ് വൈഎസ്ആര്‍ കോണ്‍ഗ്രസ് 14, ടിഡിപി 11

തമിഴ്‌നാട് യുപിഎ 33, എന്‍ഡിഎ 5, മറ്റുള്ളവര്‍ 1

മഹാരാഷ്ട്ര എന്‍ഡിഎ 26, യുപിഎ 22

ഹരിയാന എന്‍ഡിഎ 5, യുപിഎ 4, മറ്റുള്ളവര്‍ 1

പഞ്ചാബ് എന്‍ഡിഎ 2, യുപിഎ 10, മറ്റുള്ളവര്‍ 1

രാജസ്ഥാന്‍ ബിജെപി 15, കോണ്‍ഗ്രസ് 10

ആസാം എന്‍ഡിഎ 7, യുപിഎ 5, മറ്റുള്ളവര്‍ 2

ബീഹാര്‍ എന്‍ഡിഎ 24, യുപിഎ 16

കര്‍ണാടക എന്‍ഡിഎ 15, യുപിഎ 13

ഒഡീഷ എന്‍ഡിഎ 4, കോണ്‍ഗ്രസ് 2, ബിജെപി 15

തെലങ്കാന ടിആര്‍എസ് 14, എഐഎംഐഎം 1, കോണ്‍ഗ്രസ് 2, ബിജെപി 0