സംസ്ഥാനത്ത് ഇന്നുമുതൽ രണ്ടുദിവസം മദ്യനിരോധനം

single-img
21 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടുദിവസം മദ്യനിരോധനം. ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും 21 ചൊവ്വാഴ്ച  വൈകിട്ട് ആറിന് അടയ്ക്കും. 23 വ്യാഴാഴ്ച വോട്ടെണ്ണല്‍ അവസാനിച്ച ശേഷമാണ് ഔട്ട്‌ലെറ്റുകൾ തുറക്കുക.

ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.