ജയിക്കുമെന്നു പറഞ്ഞ പാർട്ടി തോറ്റു, തോൽക്കുമെന്നു കരുതിയവർ ജയിച്ചു; ഓസ്ട്രേലിയയിൽ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പാടേ തെറ്റിയ സംഭവത്തിൽ ; രാഷ്ട്രീയ ചർച്ച

single-img
21 May 2019

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ വിശ്വാസ്യതയെച്ചൊല്ലി ഓസ്‌ട്രേലിയയില്‍ രാഷ്ട്രീയ ചര്‍ച്ച. ഓസ്‌ട്രേലിയയില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സഖ്യം തെരഞ്ഞെടുപ്പു വിജയം തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്നാല്‍ ഭരണ സഖ്യമായ ലിബറല്‍-നാഷണല്‍ കണ്‍സര്‍വേറ്റിവുകള്‍ അതിശക്തമായി ഭരണത്തില്‍ തിരിച്ചെത്തുകയായിരുന്നു.

പുതിയ കാലത്തിന്റെ മനസ്സറിയാന്‍ ഇത്തരം സര്‍വേകള്‍ക്കാവുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സാംപിളുകള്‍ ശേഖരിച്ചതിലെ പാളിച്ചയാണ് പോളിങ് കമ്പനികളുടെ പ്രവചനം പാടേ പാളാന്‍ ഇടയാക്കിയതെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ സാങ്കേതിക വിദ്യയ്ക്കനുസരിച്ച് മെത്തഡോളജി മാറ്റുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടതായും അവര്‍ പറയുന്നു.

കൂടുതല്‍ വിദ്യാഭ്യാസമുള്ള വിഭാഗം സര്‍വേകളോടു കൂടുതല്‍ സത്യസന്ധമായി പ്രതികരിക്കുന്നതായാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇക്കുറി പ്രവചനങ്ങള്‍ പാടേ പാളിയതില്‍ ഈ നിഗമനം ശരിയാണോയെന്നതില്‍ പുനര്‍ചിന്ത വേണമെന്നാണ് നിർദ്ദേശം.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പോളിങ് കമ്പനികള്‍ പ്രധാനമായും സര്‍വേ നടത്തിയത്. ഇത്തരം സാംപിളിങ്ങില്‍ വന്‍ പിഴവു വന്നിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ഡോ. ആന്‍ഡി മാര്‍ക്ക് ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണുകള്‍ സമൂഹത്തില്‍ പ്രവചനാതീതമായ ഒരു സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി ഡാറ്റ സയന്റിസ്റ്റ് പ്രൊഫ. ബേല സ്റ്റാന്റ്‌റിക് വ്യക്തമാക്കുന്നു. .