നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ തൻ്റെ വിയോജിപ്പ് രേഖപ്പെടുത്തണം: നിലപാടിലുറച്ച് അശോക് ലവാസ

single-img
21 May 2019

നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ  തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. നടപടിയിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ചാണ് അദ്ദേഹം രംഗത്ത് എത്തിയത്. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് ലവാസ നിലപാടെടുത്തു. ഇന്ന് കമ്മീഷന്‍ യോഗം ചേരാനിരിക്കെയാണ് ലവാസ നിലപാട് പരസ്യമാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകസഭാ തെരഞ്ഞെടുപ്പിനിടെ ഒമ്പത് തവണ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഉയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലും ചേരിതിരിവുണ്ടാക്കിയത്.  മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന തെളിവു സഹിതമുള്ള ആരോപണങ്ങള്‍ പരിശോധിച്ച ശേഷം കമീഷന്‍ നല്‍കിയ ക്ലീന്‍ ചിറ്റ് ആണ് ഇതിനിടയാക്കിയത്.

ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ കമീഷന്‍ അംഗത്തിന്റെ വിയോജിപ്പ് മിനിട്‌സില്‍ രേഖപ്പെടുത്താത്തതാണ് കമ്മീഷണര്‍ അശോക് ലവാസയെ പരസ്യ വിമര്‍ശനത്തിലെത്തിച്ചത്. സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടലംഘനങ്ങളില്‍ നടപടിയെടുത്തില്ലെന്നും ലവാസ  ആരോപിച്ചിരുന്നു.