തെരെഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മൌനവ്രതത്തിലെന്ന് പ്രജ്ഞാ സിങ് ഠാക്കൂർ

single-img
20 May 2019

തെരെഞ്ഞെടുപ്പ് ഫലം വരുന്നതുവരെ താൻ മൌനവ്രതത്തിലെന്ന് ബിജെപിയുടെ ഭോപ്പാലിൽ നിന്നുള്ള സ്ഥാനാർത്ഥിയും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാ സിങ് ഠാക്കൂർ. മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഗോഡ്സെ ദേശസ്നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

തന്റെ പ്രസ്താവന ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും അതിനു പരിഹാരമായി തെരെഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മൂന്നു ദിവസത്തേയ്ക്ക് (21 പ്രഹാർ) താൻ മൌനവ്രതം ആചരിക്കുകയാണെന്നും പ്രജ്ഞാ സിങ് ട്വീറ്റ് ചെയ്തു. ഇത് രണ്ടാം തവണയാണ് തന്റെ വിവാദമായ ഗോഡ്സെ പ്രസ്താവനയ്ക്ക് ഇവർ മാപ്പ് ചോദിക്കുന്നത്.

നാഥുറാം ഗോഡ്സെ ഒരു ദേശസ്നേഹിയായിരുന്നു. ഇപ്പോഴുമതേ. ഇനിയും അങ്ങനെ തുടരും. അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവർ അവരുടെ അഭിപ്രായം പുനഃപരിശോധിക്കണം. അല്ലെങ്കിൽ അവർക്ക് ഈ തെരെഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകും.” എന്നായിരുന്നു പ്രജ്ഞാ സിങിന്റെ വിവാദ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുൾലവർ ഈ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.