ബാർബർഷോപ്പിന് സമീപം കൊടുങ്ങല്ലൂർ അമ്മയുടെ ദർശനത്തിലിരിക്കുന്ന ഉഷ എന്ന അമ്മ; വ്യത്യസ്തമായി ഒരു ആൾദെെവ പരസ്യം

single-img
20 May 2019

മലയാള ദിനപത്രത്തിൽ വ്യത്യസ്തമായി ഒരു ആൾദെെവ പരസ്യം. തൃശൂൾ ജില്ലയിലെ ഉഷ എന്ന ആൾദെെവത്തിൻ്റെ പരസ്യമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കൊടുങ്ങല്ലൂർ അമ്മയുടെ ദർശനത്തിൽ നിലകൊള്ളുന്ന അമ്മയാണ് ഉഷ എന്നും പരസ്യത്തിലുണ്ട്.

തൃശ്ശൂർ ജില്ലയിൽ പുതുക്കാട് സെൻ്ററിൽ ബസ് ഇറങ്ങി ഒരു കിലോമീറ്റർ ദൂരെ കാഞ്ഞൂർ ബാർബർ ഷോപ്പിന് സമീപം കൊടുങ്ങല്ലൂർ അമ്മയുടെ ദർശനത്തിൽ ഉഷ എന്ന അമ്മ ഇരിക്കുന്നു.  കുടുംബസംബന്ധമായ ദോഷങ്ങൾ വിവാഹ തടസ്സം എന്നീ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ചെയ്തു കൊടുക്കുന്നുവെന്നും പരസ്യത്തിലുണ്ട്.

ആൾദെെവങ്ങളുടെ പരസ്യങ്ങൾ ഇത്തരത്തിൽ വാർത്താമാധ്യമങ്ങളിൽ നഇകുന്നതിനെതിരെ സോഷ്യൽമീഡിയ ശക്തമായി പ്രതിഷേധിക്കുകയാണ്.