കേരളത്തിൽ ഇടതു മുന്നേറ്റമെന്ന് ന്യൂസ് 18 സർവ്വേ

single-img
20 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നേറ്റമെന്ന് ന്യൂസ് 18- ഐ പി എസ് ഒ എസ് എക്സിറ്റ് പോൾ പ്രവചനം. 11-13 സീറ്റുകൾ എൽഡിഎഫ് നേടുമെന്നാണ് പ്രവചനം.

യുഡിഎഫ് ഏഴു മുതൽ ഒമ്പത് സീറ്റുകൾ വരെ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപി അക്കൗണ്ട് തുറന്നേക്കുമെന്നും സർവേയിൽ വ്യക്തമാക്കുന്നു. എൽഡിഎഫിന് ലഭിക്കുന്ന 11-13 സീറ്റുകളെല്ലാം സിപിഎമ്മിന് ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിൽ നാലു മുതൽ ആറ് സീറ്റ് വരെ കോൺഗ്രസിനും രണ്ട് സീറ്റുകൾ വരെ മുസ്ലീം ലീഗിനും ഒരു സീറ്റ് ആർ.എസ്.പിക്കും ലഭിക്കുമെന്നാണ് പ്രവചനം.

2014ൽ കേരളത്തിൽ യുഡിഎഫിന് 12 സീറ്റും എൽഡിഎഫിന് എട്ട് സീറ്റുകളുമാണ് ലഭിച്ചത്.