ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പ്രത്യക്ഷപ്പെട്ട ‘നമോ ടിവി’ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അപ്രത്യക്ഷമായി

single-img
20 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രത്യക്ഷപ്പെട്ട ബിജെപി അനുകൂല ചാനലായ നമോ ടിവി തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അപ്രത്യക്ഷമായി. ഈ മാര്‍ച്ച് 26നാണ് നമോ ടിവി പ്രത്യക്ഷപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ബിജെപിയുടെ പ്രൊപഗണ്ട മെഷീന്‍ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശേഷിപ്പിക്കുന്ന നമോ ടിവി നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

മുഖ്യമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍, അഭിമുഖങ്ങള്‍, ബിജെപി അനുകൂല ചലച്ചിത്രങ്ങള്‍, മറ്റു ബിജെപി നേതാക്കളുടെ പരിപാടികള്‍ എന്നിവ മാത്രമായിരുന്നു നമോ ടിവിയില്‍ തെരഞ്ഞെടുപ്പ് കാലത്തു സംപ്രേക്ഷണം ചെയ്തിരുന്നത്. രാജ്യത്തെ പ്രമുഖ ഡിടിഎച്ച് ഓപ്പറേറ്റര്‍മാരായ ടാറ്റാ സ്‌കൈ, വീഡിയോകോണ്‍, ഡിഷ് ടിവി എന്നിവയിലൂടെ സൗജന്യമായാണ് നമോ ടിവി ആളുകളിലേക്കെത്തിയിരുന്നത്.

ഇതിന്റെ പ്രവര്‍ത്തനത്തിനായുള്ള ഫണ്ടുകള്‍ ബിജെപിയാണ് നൽകിയിരുന്നത്. ടിവിക്കെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.