എല്ലാ സർവ്വേകളിലും തിരുവനന്തപുരത്ത് ബിജെപി തന്നെ

single-img
20 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു ബിജെപി അക്കൗണ്ട് തുറക്കുമെന്ന് മാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. സംസ്ഥാനത്ത്  യു.ഡി.എഫിനു ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. ഒരു സര്‍വേ ഫലം മാത്രം എല്‍ഡിഎഫ്.അനുകൂലമായി രംഗത്തെത്തി.

അതേസമയം കേന്ദ്രത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും എല്ലാ പ്രവചനങ്ങളിലും ബിജെപിക്കു കേരളത്തില്‍ ഒരു സീറ്റ് ലഭിക്കുമെന്നുമാണു പറയുന്നത്. സിഎന്‍എന്‍ ന്യൂസ് 18 മാത്രമാണ് എല്‍ഡിഎഫിന് അനുകൂലമായ ഫലം പ്രവചിച്ചിരിക്കുന്നത്. ബാക്കി എട്ടു സര്‍വേ ഫലങ്ങളിലും യുഡിഎഫിനാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്.

യു.ഡി.എഫ്. 15 സീറ്റു വരെയും എല്‍.ഡി.എഫ്. നാല് സീറ്റും ബി.ജെ.പി ഒരു സീറ്റും നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോള്‍ ഫലം. എന്‍.ഡി.എ ഒരു സീറ്റ് നേടുമെന്നും ഇവര്‍ പറയുന്നു. യു.ഡി.എഫ് 11 മുതല്‍ 13 സീറ്റു വരെയും എല്‍.ഡി.എഫ്. അഞ്ചു മുതല്‍ ഏഴുവരെയും ബി.ജെ.പി ഒന്നു മുതല്‍ മൂന്നു വരെയും സീറ്റ് നേടുമെന്നാണ് ന്യൂസ് നേഷന്‍ ചാനല്‍ സൂചിപ്പിക്കുന്നത്. യു.ഡി.എഫ് 15 സീറ്റും എല്‍.ഡി.എഫ് നാലു സീറ്റും ബി.ജെ.പി ഒരു സീറ്റും നേടുമെന്നാണ് െടെംസ് നൗ പ്രവചനം.

എന്നാല്‍, എല്‍.ഡി.എഫ് 11 മുതല്‍ 13 സീറ്റു വരെ നേടുമെന്നാണ് സി.എന്‍.എന്‍ -ന്യൂസ് 18 പ്രവചനം. ഏഴു മുതല്‍ ഒന്‍പതു വരെ സീറ്റുകള്‍ യു.ഡി.എഫിനു കിട്ടുമെന്നും അവര്‍ പ്രവചിക്കുന്നു. ഒമ്പതു സര്‍വേകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് എല്‍ ഡി എഫിന് മുന്‍തൂക്കം പ്രവചിക്കുന്നത്. സിഎന്‍എന്‍എന്‍ ന്യൂസ് 18 മാത്രമാണ് എല്‍ഡിഎഫിന് അനുകൂലമായ പ്രവചനം നടത്തുന്നത്. 11 മുതല്‍ 14 സീറ്റ്‌വരെ നേടുമെന്നാണ് പ്രവചനം. യുഡിഎഫ് ഏഴു മുതല്‍ ഒമ്പതു വരെ പ്രതീക്ഷിക്കാം

തിരുവനന്തപുരത്ത് നേരിയ മുന്‍തൂക്കം ബി.ജെ.പി. സ്ഥാനാര്‍ഥിക്കുണ്ടെന്നാണു രണ്ടു മലയാള ചാനലുകളുടെ സര്‍വേഫലം. എന്‍ഡിഎ യ്ക്ക് 0-1 സീറ്റ് വരെ പ്രതീക്ഷിക്കാം.