കെവിന്‍ വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മര്‍ദ്ദനം

single-img
20 May 2019

കെവിന്‍ വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മര്‍ദനം. സാക്ഷി രാജേഷിനെയാണ് പ്രതികള്‍ മര്‍ദിച്ചത്. കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.

പ്രതികളായ മനുവും ഷിനുവുമാണ് രാജേഷിനെ മര്‍ദിച്ചത്. കെവിന്‍ വധക്കേസില്‍ 34 -ാം സാക്ഷിയാണ് രാജേഷ്. ആറും പതിമൂന്നു പ്രതികളാണ് മനുവും ഷിനുവും. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പുനലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഏഴുപ്രതികള്‍ക്കും നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.