മഴയെത്തി; കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തി

single-img
20 May 2019

തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തി. കാലാവസ്ഥാ നിരീക്ഷണവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ ജൂൺ ആറിനേ കാലവർഷം കേരളത്തിലെത്തൂ. സാധാരണയായി ജൂണ്‍ ഒന്നിനായിരുന്നു കേരളത്തില്‍ നാലുമാസത്തോളം നീണ്ട് നില്‍ക്കുന്ന മഴക്കാലം ആരംഭിച്ചിരുന്നത്.

വേനൽമഴയിൽ രാജ്യത്താകമാനം 22 ശതമാനത്തിന്റെ കുറവുണ്ടായതായും കാലാവസ്ഥാ നിരീക്ഷണവകുപ്പ് വ്യക്തമാക്കി. മാർച്ച് ഒന്നുമുതൽ മേയ് 15 വരെ 75.9 മില്ലീമീറ്റർ മഴയാണ് പെയ്തത്. സാധാരണ 96.8 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കാറുള്ളത്.

കാർഷികമേഖലയ്ക്ക്‌ നിർണായകമായ വേനൽമഴയിലെ കുറവ് വിളവിനെ ബാധിക്കും.